സിൽവർ ലൈൻ പദ്ധതി; ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വിശദീകരണ യോഗം

images(223)

 

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെപ്പറ്റി നിലനിൽക്കുന്ന ആശങ്കകളകറ്റാൻ സർക്കാർതല പ്രചാരണത്തിന് തുടക്കംകുറിച്ച് മുഖ്യമന്ത്രി ചൊവ്വാഴ്ച രംഗത്തിറങ്ങും. ആദ്യ വിശദീകരണയോഗം തിരുവനന്തപുരത്ത് രാവിലെ 11-ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കുകയും സംശയങ്ങളും ആശങ്കകളും സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പൗരപ്രമുഖർ, സാങ്കേതിക വിദഗ്ധർ, സാമുദായിക സംഘടനാപ്രതിനിധികൾ, മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവരെയാണ് ചൊവ്വാഴ്ചത്തെ യോഗത്തിന് ക്ഷണിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular