തിരുവനന്തപുരം: മാല മോഷ്ടിച്ച് കടന്ന പ്രതികള്‍ ബൈക്ക് അപകടത്തില്‍പ്പെട്ടു. അപകടത്തിൽ മോഷ്ടാക്കളില്‍ ഒരാൾ മരിച്ചു. സജ്ജാദ് എന്നയാളാണ് മരിച്ചത്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന അമല്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.തമിഴ്നാട് തക്കലയില്‍ നിന്ന് വഴിയിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിലെ മാല പൊട്ടിച്ച് കടന്നതാണ് ഇവർ. തിരുവനന്തപുരത്തെ നരുവാമൂട് എത്തിയപ്പോഴാണ് അപകടമുണ്ടായത്. അമലിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സജ്ജാദിന്റെ പേരിൽ മുമ്പും മാലമോഷണ കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

