തിരുവനന്തപുരം: വേളിയില്‍ യുവാവിന് നേരേ സംഘംചേര്‍ന്ന് ആക്രമണം. വലിയതുറ മാധവപുരം സ്വദേശി അരുണിനെയാണ് റോഡരികിലിട്ട് സംഘംചേര്‍ന്ന് മര്‍ദിച്ചത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹോട്ടലിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവിനെ മര്‍ദിച്ചതെന്നാണ് വിവരം. പരിക്കേറ്റ അരുണ്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.