വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയയാൾ തിരയിൽപെട്ട് മരിച്ചു

IMG_20230226_123124_(1200_x_628_pixel)

വർക്കല : വർക്കല ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ 9 അംഗസംഘത്തിലെ ഒരാൾ തിരയിൽപ്പെട്ട് മരണപ്പെട്ടു.തമിഴ്നാട് തഞ്ചാവൂർ സ്വദേശി സെന്തിൽ കുമാർ (47) ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ 6.30 മണിയോടെയാണ് 9 പേർ അടങ്ങുന്ന സംഘം കടലിൽ കുളിക്കാൻ ഇറങ്ങിയത് . കുളിക്കുന്നതിനിടയിൽ സെന്തിൽ കുമാർ തിരയിൽപ്പെട്ടു കാണാതാവുകയായിരുന്നു.

ലൈഫ് ഗാർഡുകൾ സ്ഥലത്തു തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.ഏകദേശം 9 മണിയോടെ ഇയാളുടെ മൃതദേഹം നോർത്ത് ക്ലിഫിൽ കരയ്ക്ക് അടിയുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular