തിരുവനന്തപുരം :ടൈറ്റാനിയം ജോലി തട്ടിപ്പു കേസിലെ മുഖ്യ സൂത്രധാരനും സ്ഥാപനത്തിലെ മുൻ നിയമകാര്യ ഡപ്യൂട്ടി ജനറൽ മാനേജരുമായ അമ്പലമുക്ക് ശ്രീവിലാസ് ലെയ്ൻ ശരത്തിൽ ശശികുമാരൻ തമ്പി (58) കന്റോൺമെന്റ് പൊലീസിനു മുന്നിൽ കീഴടങ്ങി.
ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതികൾ മുൻകൂർ ജാമ്യഹർജി തള്ളിയതിനു പിന്നാലെയായിരുന്നു കീഴടങ്ങൽ.ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ടു വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 15 കേസുകളിലെ പ്രതിയാണു ശശികുമാരൻ തമ്പി.
പൂജപ്പുര കന്റോൺമെന്റ്, മ്യൂസിയം, വെഞ്ഞാറമൂട്, പേരൂർക്കട തുടങ്ങി പല സ്റ്റേഷനുകളിൽ ജോലി തട്ടിപ്പിനു കേസുകൾ നിലവിലുണ്ട്. കന്റോൺമെന്റ് സ്റ്റേഷനിലെ കേസിൽ 5–ാം പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നു റിമാൻഡ് ചെയ്തു.