ആറ്റിങ്ങൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം കാട്ടിയ സംഭവത്തിൽ കെഎസ്ഇബി കല്ലമ്പലം സെക്ഷന് കീഴിലെ ലൈൻമാന് മൂന്ന് വർഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ .
മുട്ടുക്കോണം സ്വദേശി അജീഷ് കുമാറി (46) നെയാണ് ശിക്ഷിച്ചത്. 2016ൽ നാവായിക്കുളത്ത് വൈദ്യുതി കണക്ഷൻ ശരിയാക്കുന്നതിന് വന്ന അജീഷ്കുമാർ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക അതിക്രമം കാട്ടിയെന്നാണു കേസ്.