എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ

IMG_20230409_180708_(1200_x_628_pixel)

തിരുവനന്തപുരം: ആൾ സെയിന്റ്സ് ബാലനഗർ ഭാഗത്ത് നിന്ന് 25 ഗ്രാം  എംഡിഎംഎയുമായി രണ്ടു യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. പുത്തൻതോപ്പ് സ്വദേശി നോഹൻ നോബർട്ട്, അജിത്ത് എന്നിവരാണ് കാറിൽ എംഡിഎംഎ കടത്തവെ പിടിയിലായത്.

തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി ജി സുനിൽകുമാറും സംഘവും നടത്തിയ റെയിഡിലാണ് ഇവർ കുടുങ്ങിയത്. പിടികൂടുന്ന സമയം ഇവരുടെ കയ്യിൽ എയർ പിസ്റ്റളും പെല്ലറ്റുകളും ഉണ്ടായിരുന്നു.

ശംഘുമുഖം, ആൾസയിൻ്റ്സ്, വേളി, വലിയതുറ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനപ്പെട്ട കണ്ണികളാണ് പിടിയിലായത്. ഇവർക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ആളിനെക്കുറിച്ചുള്ള വിവരവും ലഭ്യമായിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular