Search
Close this search box.

ഇസ്രായേൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസ്; വിഴിഞ്ഞം സ്വദേശി പിടിയിൽ

IMG_20230409_193726_(1200_x_628_pixel)

തിരുവനന്തപുരം: ഇസ്രായേലിലേക്ക് വിസ തരപ്പെടുത്തിതരാമെന്ന് പറഞ്ഞ് കോലഞ്ചേരി സ്വദേശിനിയെ പണം തട്ടിയെടുത്ത് കബളിപ്പിച്ച കേസിൽ പ്രധാന പ്രതി പിടിയിൽ.  വിഴിഞ്ഞം സ്വദേശി അനിൽ കുമാർ നടേശനെയാണ് എറണാകുളം പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആറ് ലക്ഷത്തി ഇരുപത്തിയൊമ്പതിനായിരം രൂപയാണ് അനില്‍ കുമാര്‍ തട്ടിയെടുത്തത്. പരാതിയായതോടെ ഒരു വർഷമായി ഒളിവിലായിരുന്നു. പ്രത്യേക അന്വേഷണ സംഘം വരാപ്പുഴയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. അന്വേഷണത്തില്‍ സമാന തട്ടിപ്പില്‍ ഇരുപതിലേറെ പേർക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് പ്രാഥമിക ഘട്ടത്തിൽ ലഭിക്കുന്ന വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!