Search
Close this search box.

നരുവാമൂട് നിന്ന് എംഡിഎംഎ പിടികൂടി

IMG_20230409_230109_(1200_x_628_pixel)

നെയ്യാറ്റിൻകര: നരുവാമൂട് നിന്ന് 2.85 ഗ്രാം  എംഡിഎംഎ  പിടികൂടി. നരുവാമൂട് യു പി സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന നന്ദു എന്ന് വിളിക്കുന്ന അരുൺ മോഹനന്റെ കയ്യിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ എംഡിഎംഎ നൽകിയ ലെനിൻ കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന മനുവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ പി ഷാജഹാനും പാർട്ടിയും, ഐബി പാർട്ടിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത്. അരുൺമോഹനനെ ഒന്നാം പ്രതിയായും മനുവിനെ രണ്ടാം പ്രതിയായും ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!