പെരുംകാവ് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു

IMG-20230504-WA0067

തിരുവനന്തപുരം: പെരുംകാവ് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ അരുണിനാണ് വെട്ടേറ്റത്. ആക്രമണം നടത്തിയത് നാലംഗ സംഘമാണെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നാണ് കുടുംബത്തിൻറെ ആരോപണം.

തിരുവനന്തപുരം മങ്കാട്ട് കടവിൽ വെച്ച് ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം നടന്നത്.വീട്ടിലേക്ക് അതിക്രമിച്ച കയറിയ നാലംഗ സംഘം അരുണിന്റെ കയ്യിൽ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. ഈ സമയത്ത് അരുണിനൊപ്പം ഭാര്യയും കുഞ്ഞും മാത്രമാണ് ഉണ്ടായിരുന്നത്. ഗുരുതരമായ പരുക്കേറ്റ അരുണിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. തിരുമല സ്വദേശികളായ രണ്ടുപേരുടെ നേതൃത്വത്തിൽ നാലംഗ സംഘമാണ് വെട്ടിപരിക്കേൽപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular