കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് ഹിറ്റ് ; യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമത് കേരളം

IMG_20230417_133132_(1200_x_628_pixel)

തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത് കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകൾ. രാജ്യത്തോടുന്ന 23 വന്ദേഭാരത് ട്രെയിനുകളിൽ, മികച്ച പ്രകടനം കാഴ്ചവച്ചത് കാസർകോട്-തിരുവനന്തപുരം ട്രെയിനാണ്.

തൊട്ടുപിന്നിലുള്ളത് തിരുവനന്തപുരം- കാസർകോട് വന്ദേഭാരതും. റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്. കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിൽ നിലവിൽ ഉൾക്കൊള്ളാവുന്നതിന്റെ ഏകദേശം ഇരട്ടിയോളം ആൾക്കാരാണ് യാത്രചെയ്യാനായി കാത്തിരിക്കുന്നത്.

(ഒക്യുപെന്‍സി നിരക്ക് 183 ശതമാനം). തിരുവനന്തപുരം- കാസർകോട് വന്ദേഭാരതിൽ ഒക്യുപെന്‍സി നിരക്ക് 176 ശതമാനമാണ്. മൂന്നാം സ്ഥാനത്തുള്ളത് ഗാന്ധിനഗർ-മുംബയ് സെൻട്രൽ വന്ദേഭാരത് എക്സ്‌പ്രസാണ്. 134 ശതമാനമാണ് ഇതിന്റെ ഒക്യുപെന്‍സി നിരക്ക്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!