തിരുവനന്തപുരം: പളളിക്കലിൽ പുഴയിൽ വീണ് നവദമ്പതികളെ കാണാതായി. കടയ്ക്കൽ കുമ്മിൾ സ്വദേശി സിദ്ദിഖ് ഭാര്യ നൗഫി എന്നിവരെയാണ് കാണാതായത്.അഞ്ചു ദിവസം മുൻപായിരുന്നു ഇവരുടെ വിവാഹം.
പാറയുടെ മുകളിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു.ബന്ധുവായ അൻസിലിൻെറ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഇരുവരും. അൻസിൽ പുഴയിലേക്ക് വീണെങ്കിലും രക്ഷപ്പെടുത്തി.