തിരുവനന്തപുരം :കണ്ടല സർവ്വീസ് ബാങ്കിൽ ഇഡി പരിശോധന. ബാങ്കിലെ മുൻ സെക്രട്ടറിമാരുടെ വീടുകളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.
ബാങ്കിലെ മുൻ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രൻ, മോഹന ചന്ദ്രൻ എന്നിവരുടെ വീട്ടിലും കളക്ഷൻ ഏജന്റ് അനിയുടെ വീട്ടിലുമാണ് ഇ.ഡി പരിശോധന നടത്തുന്നത്.
ഇന്ന് പുലർച്ചെ അഞ്ചരമണിയോടെയാണ് എറണാകുളത്ത് നിന്നെത്തിയ ഇ.ഡി സംഘം വീടുകളിൽ പരിശോധന ആരംഭിച്ചത്.