നഗരൂര്‍: യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.
നഗരൂര്‍ നന്തായിവാനം എസ്.എസ്.ഭവനില്‍ സുനില്‍കുമാര്‍ – സിന്ധു ദമ്പതികളുടെ മകള്‍ ശരണ്യ (20) ആണ് മരിച്ചത്.
‘നവരസ’ നാട്യകലാക്ഷേത്രത്തിലെ നൃത്ത അധ്യാപികയാണ് ശരണ്യ. മരണകാരണം വ്യക്തമല്ല.
കഴിഞ്ഞ രാത്രി 10.30ഓടെയാണ് സംഭവം. വീടിനുള്ളില്‍ തൂങ്ങിനിൽക്കുന്ന നിലയില്‍ കണ്ടെത്തിയ ശരണ്യയെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.