Search
Close this search box.

തിരുവനന്തപുരത്ത് ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

IMG_20240118_104329_(1200_x_628_pixel)

തിരുവനന്തപുരം: ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെ ജീവനക്കാരൻ മരിച്ചു.

നാലാഞ്ചിറ പാറോട്ടുകോണം തിലക് നഗർ തേരിവിള വീട്ടിൽ ടി.തങ്കച്ചനാണ് (71) മരിച്ചത്. ഇന്നലെ രാവിലെ 6.30ന് പാളയം ഫൈൻ ആർട്സ് കോളേജിന് സമീപത്തായിരുന്നു അപകടം.

പാൽ കയറ്റിവന്ന ലോറി തങ്കച്ചൻ ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് ലോറിക്കടിയിലേക്ക് മറി‍ഞ്ഞുവീണ തങ്കച്ചന്റെ ശരീരത്തിലൂടെ ലോറിയുടെ ടയർ കയറിയിറങ്ങി. നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!