തിരുവനന്തപുരം : പൊളളുന്ന ചൂടിന് ആശ്വാസമായി കേരളത്തിൽ പലയിടത്തും വേനൽമഴ.
തിരുവനന്തപുരം നഗരഭാഗങ്ങളിൽ രാത്രി 9 മണിയോടെ മഴ ലഭിച്ചു.
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉച്ചക്ക് ശേഷം ശക്തമായ മഴ ലഭിച്ചു.
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.