അനന്തുവിന്റെ കുടുംബത്തിന് ഒരുകോടിരൂപ നല്‍കുമെന്ന് അദാനി ഗ്രൂപ്പ്

IMG_20240319_150707_(1200_x_628_pixel)

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ലോഡുമായി പോയ ലോറിയിൽനിന്നു കരിങ്കല്ല് തെറിച്ചുവീണുണ്ടായ അപകടത്തെ തുടർന്നു മരിച്ച അനന്തു ബി.അജികുമാറിന്റെ (26) കുടുംബത്തിന് ധനസഹായം വാഗ്ദാനം ചെയ്ത് അദാനി ഗ്രൂപ്പ്.

ഒരു കോടി രൂപ സഹായം നൽകാൻ അദാനി ഗ്രൂപ്പ് സന്നദ്ധത അറിയിച്ചു. അനന്തുവിന്റെ കുടുംബത്തെ നേരിൽ കണ്ടാണ് സഹായവാഗ്ദാനം നൽകിയത്.

ടിപ്പർ ലോറിയിൽനിന്നു കരിങ്കല്ലു തെറിച്ചുവീണ് സ്കൂട്ടർ യാത്രികനായ ബിഡിഎസ് വിദ്യാർഥി അനന്തു ചൊവ്വാഴ്ച രാവിലെയാണു മരിച്ചത്. വിഴിഞ്ഞം മുക്കോല–ബാലരാമപുരം റോഡിൽ മണലിയിൽ വച്ചായിരുന്നു അപകടം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular