ശംഖുംമുഖം തീരത്ത് വംശനാശ ഭീഷണിനേരിടുന്ന കടലാമ മുട്ടയിടാനെത്തി

IMG_20240409_152307_(1200_x_628_pixel)

വലിയതുറ :  ശംഖുംമുഖം കടൽത്തീരത്ത് വംശനാശ ഭീഷണിനേരിടുന്ന കടലാമ മുട്ടയിടാനെത്തി.

ഒലിവ് റിഡ്‌ലി വിഭാഗത്തിലുള്ള ആമയാണ് ഞായറാഴ്ച രാത്രി 10 ഓടെ ശംഖുംമുഖത്തെ കൽമണ്ഡപ ഭാഗത്ത് എത്തിയത്. വലുപ്പമുള്ള ആമ തീരത്തെത്തി കുഴിയെടുത്ത് മുട്ടയിടുന്നത് മത്സ്യത്തൊഴിലാളികൾ കണ്ടിരുന്നു.

ഇവർ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഫീൽഡ് ഓഫീസർ അജിത് ശംഖുംമുഖത്തിനെ വിവരമറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോൾ ആമയുടെ 81 മുട്ടകൾ കണ്ടെത്തി. ഈ വർഗത്തിലുള്ള ആമകൾ 120 ലധികം മുട്ടകളിടാറുണ്ട്. ഇതേ തീരത്ത് മറ്റെവിടെയോ മുട്ടകൾ നിക്ഷേപിച്ചശേഷമാകും കൽമണ്ഡപ ഭാഗത്തേക്ക് എത്തിയെന്നാണ് നിഗമനം.

മുട്ടകൾ പെറുക്കി തിര കയറാത്തതും സുരക്ഷിതവുമായ ഭാഗത്തേക്ക് മാറ്റി കുഴിച്ചിട്ട് ആൾമറയൊരുക്കിയിട്ടുണ്ട്.നിരീക്ഷണത്തിനായി മത്സ്യത്തൊഴിലാളികളെയും ഏർപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular