മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ

IMG_20240809_122821_(1200_x_628_pixel)

ആറ്റിങ്ങൽ: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ.

ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ജെ.സി ഫിനാൻസ് എന്ന സ്ഥാപനത്തിൽ ‘916’ അടയാളം പതിച്ച മൂന്ന് മുക്കുപണ്ട വളകൾ പണയം വെച്ച് 1,20,000 രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ.

മണമ്പൂർ തൊട്ടിക്കല്ല് ലക്ഷംവീട് 412ൽ റസീന ബിവിയെയാണ് (45) ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലാണ് ജെ. സി ഫിനാൻസ് എന്ന സ്ഥാപനത്തിൽ എത്തി വ്യാജ തിരിച്ചറിയൽ രേഖ നൽകുകയും കബളിപ്പിച്ച് മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുക്കുകയുമായിരുന്നു.

ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ്, കല്ലമ്പലം എന്നീ പോലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള 30 കേസുകൾ യുവതിയുടെ പേരിൽ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!