തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്നും ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ പാസാക്കി.
മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിയമസഭാ ചട്ടം 118 പ്രകാരം സഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം മാറി.
ഭരണപക്ഷത്തിന് പുറമെ പ്രതിപക്ഷത്തെ ഇടത് അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. എന്നാൽ സഭയിലുണ്ടായിരുന്ന മൂന്ന് ബിജെപി അംഗങ്ങൾ മാത്രമാണ് പ്രമേയത്തെ എതിർത്തത്.

