നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ ഡോക്ടർക്ക് നേരെ അതിക്രമം; സീനിയർ ഡോക്ടർക്കെതിരെ കേസ്

CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 75?

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സീനിയർ ഡോക്ടർ വിനുവിനെതിരെ പൊലീസ് കേസെടുത്തു.

ചികിത്സ തേടിയെത്തിയ സമയത്താണ് സീനിയർ ഡോക്ടർ അതിക്രമം നടത്തിയതെന്നാണ് ഡോക്ടർ പൊലീസിന് നൽകിയ മൊഴി.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ആശുപത്രിക്കുള്ളിൽ വെച്ചാണ് അതിക്രമം നടന്നതെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ യുവ ഡോക്ടർ സഹപ്രവർത്തകരോട് വിവരം അറിയിക്കുകയും അവരുടെ സഹായത്തോടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.

യുവ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!