കരമന മുതൽ മേലാറന്നൂർ പാറച്ചിറ വരെയുള്ള റോഡിൽ ടാറിങ്; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

IMG_20260418_234939_(1200_x_628_pixel)

തിരുവനന്തപുരം:കരമന മുതൽ മേലാറന്നൂർ പാറച്ചിറ വരെയുള്ള റോഡിൽ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നും നാളെയും (നവംബർ 26, 27) ഈ പാതയിൽ പൂർണ്ണമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതായി പൊതുമരാമത്ത് വകുപ്പ് സിറ്റി റോഡ്‌സ് സെക്ഷൻ-2 അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

മേലാറന്നൂർ എൻ.ജി.ഒ ക്വാർട്ടേഴ്സിനുള്ളിൽ നിന്നും വരുന്ന വാഹനങ്ങൾ കുഞ്ചാലുംമൂട് – പൂജപ്പുര വഴി തിരിഞ്ഞു പോകേണ്ടതാണ്. കരമന ഭാഗത്തു നിന്നും ജഗതിയിലേക്കും, തിരിച്ച് ജഗതിയിൽ നിന്നും കരമനയിലേക്കും പോകുന്ന വാഹനങ്ങൾ സി.ഐ.ടി റോഡ് വഴി തിരിഞ്ഞും പോകണം. ഈ രണ്ട് ദിവസങ്ങളിലും റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് പൂർണമായും നിരോധിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!