തിരുവനന്തപുരം:നെയ്യാർ ഡാമിന്റെ മൂന്നാംഘട്ട മുന്നറിയിപ്പ് പരിധി 84.40 മീറ്ററാണ്. ശക്തമായ മഴയെ തുടർന്ന് നിലവിലെ ജലനിരപ്പ് മൂന്നാംഘട്ട മുന്നറിയിപ്പ് പരിധിയോട് അടുക്കുന്നതിനാൽ ഡാമിന്റെ ജലനിരപ്പ് ക്രമീകരിക്കേണ്ടതുണ്ട്.
ഈ സാഹചര്യത്തിൽ ഇന്ന് (ഒക്ടോബർ 09) വൈകിട്ട് 5.30ന് ഡാമിന്റെ നാല് ഷട്ടറുകളും 20 സെന്റീമീറ്റർ വീതം (ആകെ 80 സെന്റിമീറ്റർ) ഉയർത്തും.
ഡാമിന്റെ സമീപപ്രദേശങ്ങളിലുള്ളവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അഞ്ജു കെ.എസ് അറിയിച്ചു.

