തിരുവനന്തപുരം:കുടുംബശ്രീ മിഷന്റെ ദേശീയ സരസ് മേള 2026 ന്റെ തിരുവനന്തപുരം ജില്ലാതല പോസ്റ്റർ പ്രകാശനം ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ നിർവഹിച്ചു.
ഗവ. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേംബറിലാണ് ചടങ്ങ് നടന്നത്. ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ രമേഷ് ജി, ജില്ലാ പ്രോഗ്രാം മാനേജർ (മാർക്കറ്റിംഗ്) നവജിത്ത് എം എന്നിവർ പങ്കെടുത്തു.
കുടുംബശ്രീ മിഷന്റെ ദേശീയ സരസ് മേള ഡിസംബർ 22 മുതൽ 31 വരെ മലപ്പുറം വേങ്ങരയിൽ വച്ച് നടക്കും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുളള 300 ൽപ്പരം ഉൽപ്പന്ന സ്റ്റാളുകൾ, മെഗാ ഇന്ത്യൻ ഫുഡ് കോർട്ട്, വിവിധ സംസ്ഥാനങ്ങളിലെ രുചിവൈവിധ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുളള ഭക്ഷ്യമേള, ലൈവ് ഡെമോ സ്റ്റാൾ, ഹാപ്പിനസ് കോർണർ, ഇന്റർനാഷണൽ പവലിയൻ എന്നിവയും സരസ് മേളയുടെ ഭാഗമായി സംഘടിപ്പിക്കും.
സാംസ്കാരിക ഘോഷയാത്രയും കലാസന്ധ്യകളും ടോക്ക് ഷോ-മെഗാ ഷോയും ദേശീയ സരസ് മേളയുടെ ഭാഗമായി നടത്തും.

