കഠിനംകുളത്ത് വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

IMG-20221024-WA0000

കഠിനംകുളം: കഠിനംകുളത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കഠിനംകുളം കായലിൽ ഇന്നലെ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.മുരുക്കുമ്പുഴ ഇടവിളാകാത്ത് കടവിളാകം കൊച്ചു കൃഷ്ണൻ പിള്ള വീട്ടിൽ രജ്ഞിത്ത് 33 ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

 

ഇന്ന് രാവിലെ 11:30 -ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം സംഭവിച്ചത്, തുടർന്ന് ഇന്ന് രാവിലെയോടെ ഫയർഫോഴ്‌സും, സ്കൂബ ടീമും പ്രദേശത്തെ മത്സ്യതൊഴിലാളികളും സംയുക്തമായി നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

 

കരയിൽ നിന്ന് കായലിൽ ഇരുന്നൂറോളം മീറ്റർ അകലെമാറിയായാണ് മൃതദേഹം കണ്ടെത്തിയത്, തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!