തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കഴക്കൂട്ടം തുമ്പ വയലില്‍ ഭവനില്‍ എച്ച്.പി.ഷാജി (60) അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. കെഎസ്യു താലൂക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, തുമ്പ സെന്റ് സേവിയേഴ്സ് കോളജില്‍നിന്നും കേരള യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍, യൂത്ത് കോണ്‍ഗ്രസ് കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ട്രഷറര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം, വേളി ബ്ലോക്ക് ഡിവിഷന് മെമ്പര്‍, മംഗലാപുരം ബ്ലോക്ക് പ്രസിഡന്റ് എന്നിങ്ങനെ കോണ്‍ഗ്രസില്‍ വിവിധ പദവികള്‍ വഹിച്ചും ജനപ്രതിനിധിയായും പ്രവര്‍ത്തിച്ച എച്ച്.പി.ഷാജി നിലവില്‍ കെപിസിസി മെമ്പറായിരുന്നു.