തിരുവനന്തപുരം:പുതുവത്സരാഘോഷത്തിനിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന തലസ്ഥാന നഗരത്തിൽ നിയന്ത്രണം. തിരുവനന്തപുരം നഗരത്തില്‍ ത്രിതല സുരക്ഷാ സംവിധാനമാണ് ഒരുക്കുക. തിരുവനന്തപുരം നഗരത്തില്‍ രാവിലെ മുതല്‍ കര്‍ശന വാഹന പരിശോധന ഉണ്ടായിരുന്നു. 80 സ്ഥലങ്ങളാണ് ചെക്കിങ് പോയന്റുകളായി നിശ്ചയിച്ചിരിക്കുന്നത്. കോവളം ബീച്ചില്‍ സുരക്ഷ ശക്തമാക്കാന്‍ സ്പെഷ്യല്‍ കണ്ട്രോള് റൂം സംവിധാനം ഒരുക്കി. ഡിജെ പാര്‍ട്ടികളെ നിരീക്ഷിക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.