കിളിമാനൂർ: ബൈക്ക് മോഷ്ടാവ് കിളിമാനൂർ പൊലീസിന്റെ പിടിയിൽ. പാങ്ങോട് കാഞ്ചിനട തടത്തരികത്ത് വീട്ടിൽ വിഷ്ണു (27) ആണ് പിടിയിലായത്. കിളിമാനൂർ പന്തു വിള മഹേഷ് ഭവനിൽ രാജീവിന്റെ ബൈക്കാണ് കല്ലറ മാടൻ മാടൻ നട ക്ഷേത്രത്തിന് സമീപത്ത് നിന്ന് മോഷ്ടിച്ചത്.
കിളിമാനൂർ പൊലീസിന്റെ പരാതിയിൽ അന്വേഷണം പുരോഗമിക്കെ ജില്ലാ പൊലീസ് മേധാവി ഡി. ശില്പക്ക് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ .എസ് പി ബിനുവിന്റെ നിർദ്ദേശപ്രകാരം കിളിമാനൂർ സി.ഐ സനൂജ്,എസ് .ഐ വിജിത് കെ നായർ, സിവിൽ പൊലീസ് ഓഫീസർമാരായ ഷംനാദ്, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.