നഗരൂർ പഞ്ചായത്ത്‌ ഓഫീസിൽ തീ പിടുത്തം

IMG_20230303_094454_(1200_x_628_pixel)

നഗരൂർ:നഗരൂർ ഗ്രാമപ്പഞ്ചായത്തോഫീസിൽ തീപ്പിടിത്തം. ഒരു സെക്‌ഷനിലെ ഫയലുകളും മേശയും കത്തിനശിച്ചു. ഓഫീസിലെ എ മൂന്ന്‌ സെക്‌ഷൻ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാകാം തീപ്പിടിത്തത്തിനു കാരണമെന്നാണ് അഗ്നിരക്ഷാസേനയുടെ നിഗമനം.

വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു തീപ്പിടിത്തം കണ്ടത്. ട്യൂഷൻ കഴിഞ്ഞുവന്ന സമീപവാസിയായ വിദ്യാർഥി ഓഫീസിൽനിന്നു കനത്ത പുക ഉയരുന്നതുകണ്ട് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു.

ഉടൻ പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറുൾപ്പെടെ ഭരണസമിതി അംഗങ്ങളും സംഭവമറിഞ്ഞ് സ്ഥലത്തെത്തി. പ്രദേശവാസികൾ ഗേറ്റ് ചാടിക്കടന്ന് പഞ്ചായത്തിന്റെ പുറകിലെ ജനലിന്റെ ചില്ല് തകർത്ത് ശൗചാലയത്തിൽനിന്നു വെള്ളം ശേഖരിച്ച് തീയണയ്‌ക്കാൻ തുടങ്ങി.

അപ്പോഴേക്കും ആറ്റിങ്ങലിൽനിന്ന്‌ അസി. സ്റ്റേഷൻ ഓഫീസർ ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും എത്തി. തുടർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!