Search
Close this search box.

ഇൻഡിഗോ തിരുവനന്തപുരത്ത് നിന്ന് നാഗ്പൂരിലേക്ക് പുതിയ വൺ സ്റ്റോപ്പ്‌ പ്രതിദിന വിമാന സർവീസ് ആരംഭിച്ചു

IMG_20230331_180305_(1200_x_628_pixel)

തിരുവനന്തപുരം: ഇൻഡിഗോ എയർലൈൻസ് തിരുവനന്തപുരത്ത് നിന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്ക് പുതിയ വൺ സ്റ്റോപ്പ്‌ പ്രതിദിന വിമാന സർവീസ് ആരംഭിച്ചു.

തിരുവനന്തപുരത്തെ ആഭ്യന്തര ടെർമിനലിൽ നിന്ന് രാവിലെ 03.05 ന് പുറപ്പെട്ട് പുണെ വഴി 7 മണിക്ക് നാഗ്പൂരിൽ (6E-2447) എത്തിച്ചേരും. മടക്ക വിമാനം (6E-835) നാഗ്പൂരിൽ നിന്ന് രാത്രി 12.05ന് പുറപ്പെട്ട് 04.10 ന് തിരുവനന്തപുരത്തെത്തും.

നേരത്തെ, തിരുവനന്തപുരം- നാഗ്പൂർ സെക്ടറിൽ യാത്ര ചെയ്യാൻ യാത്രക്കാർക്ക് 2 വിമാനങ്ങളെ ആശ്രയിക്കണമായിരുന്നു. പുതിയ സർവീസ് ആരംഭിച്ചതോടെ യാത്രാ സമയം 4 മണിക്കൂർ ആയി കുറയും. വിമാനം മാറിക്കയറേണ്ടതില്ല.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!