തിരുവനന്തപുരം:സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഡിജിപിമാരായ ഡോ.ബി.സന്ധ്യ, എസ്.ആനന്ദകൃഷ്ണന് എന്നിവര്‍ക്ക് പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നല്കി.
സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ഓണ്‍ലൈനിലും ഓഫ് ലൈനിലുമായി പങ്കെടുത്തു. വിരമിച്ച ഡി.ജി.പിമാരെ അനുമോദിച്ച് സംസാരിച്ച ഉദ്യോഗസ്ഥര്‍ അവരുമായുളള തങ്ങളുടെ സര്‍വ്വീസ് കാലഘട്ടത്തിലെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്തു.
വകുപ്പിന്റെ ഉപഹാരം സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് വിരമിച്ച ഡി.ജി.പിമാര്‍ക്ക് സമ്മാനിച്ചു. ഡോ.ബി.സന്ധ്യ, എസ്.ആനന്ദകൃഷ്ണന് എന്നിവര്‍ മറുപടി പ്രസംഗം നടത്തി.