കേരളത്തിൻ്റെ സാംസ്‌കാരികവൈവിധ്യം; തിരുവനന്തപുരം വിമാനത്താവളത്തിൽ രേഖാചിത്ര പരമ്പര അനാച്ഛാദനം ചെയ്തു

IMG_20240409_224116_(1200_x_628_pixel)

തിരുവനന്തപുരം: കന്യാകുമാരി മുതൽ കാസർകോട് വരെയുള്ള സാംസ്‌കാരികവൈവിധ്യങ്ങളുടെ രേഖാചിത്ര പരമ്പര തിരുവനന്തപുരം വിമാനത്താവളത്തിൽ അനാച്ഛാദനം ചെയ്തു.

ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലെ ഡിപ്പാർച്ചർ ഹാളിൽ ആണ് 1000 ചതുരശ്ര അടിയിൽ കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്.

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ മുതൽ കാസർകോട്ടെ ബേക്കൽ കോട്ട വരെയുള്ള സാംസ്കാരിക, പൈതൃക, വിനോദ സഞ്ചാര ദൃശ്യങ്ങൾ ആർട്ടിസ്റ്റ് യാഗ ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഒരുക്കിയ കലാസൃഷ്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തെ കോവളം ലൈറ്റ് ഹൗസ്‌, മ്യൂസിയം, പത്മനാഭ സ്വാമി ക്ഷേത്രം, പാളയം ജുമാ മസ്ജിദ്, പാളയം സെന്റ് ജോസഫ് ചർച്ച്‌, ശംഖുമുഖം കൽമണ്ഡപം, മൽസ്യ കന്യക, സെക്രട്ടേറിയറ്റ് എന്നിവയും കൊല്ലത്തെ ജടായു പ്രതിമയും പുനലൂർ തൂക്കുപാലവും പത്തനംതിട്ടയിലെ ശബരിമല ക്ഷേത്രവും കോന്നി ഇക്കോ ടൂറിസം കേന്ദ്രവുമെല്ലാം ചുമർചിത്ര പരമ്പരയിൽ ഉണ്ട്.

കേരളത്തിന്റെ സാംസ്കാരിക മുദ്രകളായ വള്ളംകളിയും ഹൗസ്ബോട്ടും ചീനവലയും മുസിരിസും തൃശൂർ പൂരവും കലാമണ്ഡലവും പാലക്കാട്ടെ ടിപ്പു കോട്ടയും പത്തേമാരിയും വയനാട് ചുരവും കരിന്തണ്ടനും തെയ്യവും പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് കേരളത്തിന്റെയും തെക്കൻ തമിഴ്നാടിന്റേയും സാംസ്കാരിക വൈവിധ്യം ഈ ചിത്ര പരമ്പരയിലൂടെ ആസ്വദിക്കാനാകും.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular