Search
Close this search box.

അമ്മത്തൊട്ടിലിൽ ‘ഉജ്ജ്വൽ’ എത്തി

IMG_20240505_111802_(1200_x_628_pixel)

തിരുവനന്തപുരം : ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ വെള്ളിയാഴ്ച ആൺകുഞ്ഞിനെ കിട്ടി.

പുലർച്ചെയാണ് തൊട്ടിലിൽ കുഞ്ഞുള്ളതു സംബന്ധിച്ച സന്ദേശം ലഭിച്ചത്. നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ തൂക്കം 2.8 കിലോഗ്രാമാണ്. കുട്ടിക്ക് ഉജ്ജ്വൽ എന്ന് പേരിട്ടു.

പൂർണ ആരോഗ്യവാനായ കുഞ്ഞ് ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണത്തിലാണ്. കഴിഞ്ഞ ഒമ്പതുമാസത്തിനിടെ ലഭിക്കുന്ന 12-ാമത്തെ കുട്ടിയാണിത്.

ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികളുണ്ടെങ്കിൽ ശിശുക്ഷേമസമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ.അരുൺഗോപി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!