തിരുവനന്തപുരം :ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിജിൽ പൊട്ടിയ കണ്ണാടിപ്പാളി ഇന്നലെ മാറ്റിസ്ഥാപിച്ചു.
നിർമിച്ച കമ്പനിയിലെ എൻജിനീയർമാരും സാങ്കേതികവിദഗ്ധരും ചേർന്ന് പൊലീസിന്റെയും ഫൊറൻസിക് വിദഗ്ധരുടെയും സാന്നിധ്യത്തിലാണ് ഇതു മാറ്റിസ്ഥാപിച്ചത്.
പാലത്തിലെ മൂന്നുപാളികളായുള്ള 36 മില്ലിമീറ്റർ കനമുള്ള കണ്ണാടിയുടെ അടിയിലെ പാളിയിലാണു പൊട്ടൽ.
ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണം ഏതു രീതിയിൽ വേണമെന്നു തീരുമാനിക്കുമെന്നു ശ്രീകാര്യം പൊലീസ് വ്യക്തമാക്കി