തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് നഗരത്തിലുണ്ടായ വെള്ളക്കെട്ടിൽ തിരുവനന്തപുരം കോർപറേഷൻ ഭരണസമിതിക്കും മേയർ വി വി രാജേഷിനുമെതിരെ പ്രതിപക്ഷ പ്രതിഷേധം.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതി പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
ഭരണസമിതിയുടെ ‘വികസിത തിരുവനന്തപുരം’ വാഗ്ദാനങ്ങളെ പരിഹസിച്ചുകൊണ്ട് മുൻ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. വെള്ളക്കെട്ടിൽ വള്ളമിറക്കുന്നതാണോ കോർപറേഷന്റെ ബ്ലൂ പ്രിന്റ് എന്ന് അദ്ദേഹം ചോദിച്ചു.
വെള്ളക്കെട്ടിന്റെ പൂർണ ഉത്തരവാദിത്തം കോർപറേഷനാണെന്നും അടിയന്തര നടപടി വേണമെന്നും യുഡിഎഫ് നേതാവ് കെ എസ് ശബരീനാഥനും വ്യക്തമാക്കി.

