വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പൊലീസ് സുരക്ഷയൊരുക്കണം;കർശന നിർദേശവുമായി ഹൈക്കോടതി

FB_IMG_1661795706757

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പൊലീസ് സുരക്ഷയൊരുക്കണമെന്ന ഇടക്കാല ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച് വിശദാംശങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിനും പൊലീസിനും നിര്‍ദേശം. ഹര്‍ജികള്‍ ബുധനാഴ്ചത്തേക്ക് മാറ്റി.വിഴിഞ്ഞം തുറമുഖ നിർമാണത്തിനു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിങ് പ്രോജക്ട്സ് എന്നിവരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികളുടെ സമരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular