തിരുവനന്തപുരം:പത്മനാഭസ്വാമി ക്ഷേത്രത്തിൽ കാനറാ ബാങ്കിന്റെ സ്പോൺസർഷിപ്പിലൂടെ 30 ലക്ഷം രൂപ ചെലവിൽ 50 kW സോളാർ പ്ലാന്റ് സ്ഥാപക്കുന്നതിന്റെ ഉദ്ഘാടനം കാനറ ബങ്ക് ജനറൽ മാനേജർ പ്രേംകുമാറും ക്ഷേത്രം ഭരണസമിതി അംഗം അവിട്ടം തിരുനാൾ ആദിത്യവർമ്മയും ചേർന്ന് നിർവഹിച്ചു.
ടി ചടങ്ങിൽ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ബി.സുരേഷ് കുമാർ, അഡ്മിനിസ്ട്രേററീവ് ഓഫീസർ രമേശൻ എം.കെ, മാനേജർ .ബി.ശ്രീകൂമാർ, ആഡിറ് ആന്റ് ഫിനാൻസ് ഓഫീസർ മഹേശ്വരി എസ്സ് നായർ, ബബിലു ശങ്കർ, കാനറ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ .എസ്സ്.ശരവണൻ ചീഫ് മാനേജർ ഫോർട്ട് ബ്രാഞ്ച്, അലോഷ്യസ്, മാനേജർ നന്ദലാൽ എന്നിവർ ജാക്കിലിൻ അലോഷ്യസ്, സന്നിഹിതരായിരുന്നു.