തിരുവനന്തപുരം:സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന രണ്ട് റോഡുകള്‍ കൂടി ഗതാഗതത്തിന് തുറന്നു നല്കി.
അട്ടക്കുളങ്ങര – കിള്ളിപ്പാലം റോഡ്, തൈക്കാട് ഹൗസ് – കീഴെ തമ്പാനൂർ ( എംജി രാധാകൃഷ്ണൻ റോഡ് ) ആദ്യ റീച്ച് എന്നിവയാണ് ഒന്നാം ഘട്ടം നവീകരണം പൂര്‍ത്തിയാക്കിയത്.
മോഡല്‍ സ്കൂള്‍ ജംഗ്ഷനില്‍ മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പാളും കിള്ളിപ്പാലത്ത് സിറ്റി പൊലീസ് കമ്മീഷണറും റോഡ് തുറന്നു നല്കി. ജനങ്ങളും വ്യാപാരികളും ഉള്‍പ്പെടെ റോഡ് തുറന്നു നല്കുന്നതില് പങ്കാളികളായി. ഒന്നാംഘട്ടം ടാറിംഗ് പൂർത്തിയാക്കിയാണ് റോഡുകള്‍ തുറന്നു നല്‍കിയത് .